മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മള്‍ബെറി പേസ്റ്റാക്കി തലയില്‍ പുരട്ടില്‍ മുടികൊഴിച്ചാല്‍ കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മള്‍ബെറിയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, കൂടാതെ കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ പ്രധാന ധാതുക്കളും അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ ഇയും വൈവിധ്യമാര്‍ന്ന കരോട്ടിനോയിഡ് ഘടകങ്ങളും മള്‍ബെറി പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. മുടി വളര്‍ച്ച വര്‍ധിപ്പിക്കാന്‍ അവ ശക്തമായ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.
കൂടാതെ പതിവായി മിതമായ അളവില്‍ മള്‍ബറി പഴം കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. മള്‍ബറിയില്‍ റെസ്വെറാട്രോള്‍ എന്ന ഫ്‌ലെവനോയ്ഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും നല്ലതാണ്.
കൂടാതെ രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു. അങ്ങനെ ഹൃദയാഘാതം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മള്‍ബറിയില്‍ ജീവകം എ ധാരാളം ഉണ്ട്. ഇത് കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. പതിവായി മള്‍ബറി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.