കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ശരിയായ പ്രവര്‍ത്തനമാണ് ദഹനസംവിധാനത്തിന്റെ ആരോഗ്യത്തിന് കാരണം. നിരന്തരമായി വയറ്റില്‍ ഗ്യാസ് നിറയുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്റെ ലക്ഷണങ്ങളാണ്.
കുടലിലെ ചില ബാക്ടീരിയകള്‍ വിറ്റാമിനുകളെയും ധാതുകളെയും ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. പതിവായുള്ള ഗ്യാസ്ട്രബിള്‍, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ കുടല്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
കുടലിന്റെ ആരോഗ്യം ശരിയല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകുകയും തന്‍മൂലം ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യാം. ഉറക്ക പ്രശ്‌നങ്ങള്‍,ഉത്കണ്ഠ,ചര്‍മ്മം പ്രശ്‌നങ്ങള്‍,വായ്പുണ്ണ് തുടങ്ങിയവയൊക്കെ വയറിന്റെ അനാരോഗ്യകരമായ അവസ്ഥ മൂലം സംഭവിക്കാം.
നാരുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇലക്കറികള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ശരിയായ ജീവിതശൈലിയും ഭക്ഷണക്രമവും കുടലിന്റെ ആരോഗ്യത്തിന് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.ചെറിയ പ്രശ്‌നങ്ങള്‍ സാധാരണമാണെങ്കിലും വയറുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ നീണ്ടുനില്‍ക്കുണ്ടങ്കില്‍ വൈദ്യസഹായം തേടേണ്ടതുണ്ട്.