ഓരോ ദിവസം കഴിയുമ്പോഴും സംസ്ഥാനത്ത് ചൂടുവര്‍ദ്ധിച്ചുവരികയാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ വെള്ളം കുടിക്കേണ്ടത് ഏറെ പ്രധാനമാണ്. എന്നാല്‍ കാലിയായ മിനറല്‍ വാട്ടര്‍ കുപ്പികളില്‍ വീണ്ടു വെള്ളം നിറച്ച് ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ സൂക്ഷിക്കുക.
മിനറല്‍ വാട്ടര്‍ കുപ്പിയില്‍ എക്സപയറി ഡേറ്റ് ഉണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അത് വെള്ളത്തിനല്ല. പകരം കുപ്പികള്‍ക്കുള്ളതാണ്. കാലിയായ മിനറല്‍ വാട്ടര്‍ കുപ്പികളില്‍ വീണ്ടു വീണ്ടും വെള്ളം നിറച്ച് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും.
ഇങ്ങനെചെയ്യുമ്പോള്‍ വെള്ളം മാത്രമല്ല വലിയൊരളവില്‍ പ്ലാസ്റ്റിക്കും നമ്മുടെ ശരീരത്തില്‍ എത്തുന്നുണ്ട്. ലോകത്തെ വലിയൊരു ശതമാനം പ്ലാസ്റ്റിക്ക് മാലിന്യവും മൈക്രോപ്ലാസ്റ്റിക്കാണ്. 5 മില്ലീമീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് കഷണങ്ങളെയാണ് മൈക്രോപ്ലാസ്റ്റിക്കായി കണക്കാക്കാറുള്ളത്.
മനുഷ്യനുള്‍പ്പടെ എല്ലാ ജീവജാലങ്ങള്‍ക്കും മൈക്രോപ്ലാസ്റ്റിക്ക് അപകടകരമാണ്. പൊണ്ണത്തടി, പ്രതിരോധശേഷി കുറക്കല്‍, വന്ധ്യത തുടങ്ങി കാന്‍സറിന് വരെ മൈക്രോപ്ലാസ്റ്റിക്ക് കാരണമാകാറുണ്ട്. മനുഷ്യന്റെ രക്തത്തിലും മുലപ്പാലിലും വരെ മൈക്രോപ്ലാസ്റ്റിക്ക് കണ്ടെത്തിയതായി പഠനങ്ങള്‍ പറയുന്നു. പ്രധാനമായും വായുവിലൂടെയും വെള്ളത്തിലൂടെയുമാണ് മൈക്രോപ്ലാസ്റ്റിക്ക് ശരീരത്തിലെത്തുന്നത്.
വെള്ളം തിളപ്പിക്കുന്നത് മൈക്രോ പ്ലാസ്റ്റിക്കിനെ നശിപ്പിക്കില്ല.ഒന്നിധികം തവണ ഫില്‍ടര്‍ ചെയ്ത വെള്ളം കുടിക്കുകയാണ് മൈക്രോപ്ലാസ്റ്റിക്കിനെ ഒരു പരിധി വരേയെങ്കിലും തടയാനുള്ള വഴി. മിനറല്‍ വാട്ടര്‍ കുപ്പികള്‍ ഒഴിവാക്കി കട്ടി കൂടുതലുള്ള ഗ്ലാസ് ബോട്ടിലുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
ടാപ്പുകളില്‍ നിന്നും മറ്റും നേരിട്ട് വെള്ളം കുടിക്കുന്നതും നല്ലതല്ല. മൈക്രോപ്ലാസ്റ്റിക്ക് കുറക്കാന്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക, പ്ലാസ്റ്റിക്ക് മാലിന്യം കുറക്കുക എന്നിവയാണ് ഏകമാര്‍ഗം.