Share this Article
Union Budget
കറുവപ്പട്ട വെള്ളം കുടിച്ച് വണ്ണം കുറയ്ക്കാം...

Lose weight by drinking cinnamon water

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് പഠനം.

കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇവ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കുന്നു.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കറുവപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും ഇവ കുടിക്കാവുന്നതാണ്. ഇതിനായി കറുവപ്പട്ട വെള്ളത്തില്‍ ചിയ സീഡുകള്‍ ചേര്‍ത്ത് കുടിക്കാം.

ഫൈബര്‍ അടങ്ങിയ ചിയ സീഡുകള്‍ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.നൂറ് ഗ്രാം ചിയ സീഡുകള്‍ കഴിക്കുന്നത് ആ ദിവസത്തെ  വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ വയര്‍ കുറയ്ക്കാനും ഇവ സഹായിക്കും.

അതിനാല്‍ കറുവപ്പട്ട വെള്ളത്തില്‍ കുറച്ച് ചിയ സീഡുകള്‍ കൂടി ചേര്‍ത്ത് കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. ഇവയുടെ കലോറിയും കുറവാണ്. ദഹനം മെച്ചപ്പെടുത്താനും കറുവപ്പട്ട- ചിയ സീഡ് വെള്ളം സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും ഈ പാനിയം ഗുണം ചെയ്യും. പ്രമേഹ രോഗികള്‍ക്കും ഈ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article