രണ്ടുനേരമെങ്കിലും അരിയാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മലയാളികളും.തവിടുളള ചുവന്ന അരിയിലാണ് ജീവകങ്ങളും ഫൈബറും ഏറ്റവും കൂടുതലുളളത് .ബ്രൗണ്‍ റൈസിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
അരിയാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മലയാളികളും.ചുവന്ന അരിയും വെള്ള അരിയും നമുക്ക് ലഭ്യമാണ്.എന്നാല്‍പോഷകഘടകങ്ങള്‍ ഏറ്റവും കൂടുതലുളളത് തവിടുളള ചുവന്ന അരിയിലാണ്.തടി കുറയ്ക്കാന്‍ മാത്രമല്ല ആരോഗ്യത്തിനും വെള്ള അരിയേക്കാള്‍ ബ്രൗണ്‍റൈസ് കഴിക്കുന്നതാണ നല്ലതെന്നാണ് ഡയറ്റീഷ്യന്‍മാരടക്കം നിര്‍ദേശിക്കുന്നത്.
രണ്ടുതരം അരിയിലും കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍, ജീവകങ്ങളും ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടക്കമുളള പോഷകഘടകങ്ങള്‍ ഏറ്റവും കൂടുതലുളളത് തവിടുളള ചുവന്ന അരിയിലാണ്.ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ബ്രൗണ്‍റൈസ് വിശപ്പിനെ നിയന്ത്രിക്കും.
അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് ഫൈബറുകള്‍ തടയുന്നു. ഇതുവഴി വണ്ണം കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നതാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്.ഗ്ലൈസെമിക് സൂചിക ഉയര്‍ന്നാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്.
വെള്ള അരിയേക്കാള്‍ ഗ്ലൈസമിക് സൂചിക കുറവാണ് ചുവന്ന അരിയില്‍. അതിനാല്‍ തന്നെ പ്രമേഹം നിയന്ത്രിക്കാന്‍ ചുവന്ന അരി സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും ചുവന്ന അരി ഫലപ്രദമാണ്. ബ്രൗണ്‍റൈസിലെ പൊട്ടാസ്യം, അയേണ്‍, മഗ്‌നീഷ്യം എന്നിവയാണ് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രണ വിധേയമാകാന്‍ കാരണം.ഹൃദയത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും മികച്ചതാണ് ചുവന്ന അരി.