50 വയസിന് താഴെയുള്ള സ്ത്രീകളില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ പുതിയ പഠനം പറയുന്നു. പുരുഷന്മാരേക്കാൾ 82 ശതമാനം വർധനവ് സാധ്യതയാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
50 വയസിന് താഴെയുള്ള സ്ത്രീകളില്‍ പ്രതിവര്‍ഷം ഒരു ശതമാനം ക്യാന്‍സര്‍ വര്‍ദ്ധനവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുരുഷന്‍മാരേക്കാള്‍ 82 ശതമാനം രോഗസാധ്യത കൂടുതലാണെന്നും അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്തനാര്‍ബുദ്ധ നിരക്കാണ് വര്‍ധിക്കുന്നത്.
അമിത ശരീരഭാരം, പ്രസവം വൈകിക്കുക, കുട്ടികളുടെ എണ്ണം കുറയുക തുടങ്ങിയവയെല്ലാം സ്ത്രീകളില്‍ അസുഖം കൂടുന്നതിനുള്ള കാരണങ്ങളായി പറയുന്നു. മനുഷ്യശരീരത്തില്‍ ഏതൊരു അണുബാധയും ഉണ്ടാവുന്നതിന് കാരണം പാരിസ്ഥിതിക ഘടകങ്ങള്‍ മാത്രമല്ല, ജീവിതശൈലി ശീലങ്ങള്‍ കൂടിയാണ്.
അനാരോഗ്യമായ ഭക്ഷണം, ഉറക്കകുറവ്, പുകവലി, മദ്യപാനം തുടങ്ങിയവയെല്ലാം കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്ന ഘടകങ്ങളാണ്. ഇത്തരം ശീലങ്ങളെല്ലാം രോഗത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ആളുകള്‍ പലപ്പോഴും തിരിച്ചറിയുന്നില്ല എന്നതാണ് മറ്റൊരു കാര്യം.
ക്യാന്‍സറില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്ക് കഴിയും. പക്ഷെ അതിനാദ്യം ജീവിതശൈലിയില്‍ മാറ്റം വരുത്തുമെന്ന തീരുമാനമെടുക്കുക എന്നാണെന്നും അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയിലെ എപ്പിഡെമിയോളജിസ്റ്റ് റബേക്ക വ്യക്തമാക്കുന്നു.