Share this Article
image
ചുണ്ടിനെ സംരക്ഷിക്കാം സിംപിളായി
വെബ് ടീം
posted on 01-04-2023
1 min read
Simple Lip Care

ഇനി ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ തന്നെ ആക്കിയാലൊ? മറ്റ് സമയങ്ങളെ അപേക്ഷിച്ച് വേനല്‍കാലത്ത്‌  ചുണ്ടുകള്‍ക്ക്  കൂടുതല്‍  സംരക്ഷണംആവശ്യമാണ്. വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് ചുണ്ടിലുള്ള പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം 

പാല്‍പാടയില്‍ അല്‍പം നാരങ്ങാനീര് കലര്‍ത്തി ചുണ്ടില്‍ പുരട്ടിയാല്‍  ചുണ്ട് വിണ്ട് കീറുന്നത് തടയാം

ഒരു കഷ്ണം ബീറ്റ്‌റൂട്ട് ചുണ്ടില്‍ ഉരസുന്നത് ചുണ്ടുകളുടെ നിറം വര്‍ധിക്കാന്‍  സഹായിക്കും

നെല്ലിക്കാനീര് സ്ഥിരമായി പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക് ചുവപ്പ് നിറം ലഭിക്കും. 

കറുപ്പ് നിറമുള്ള ചുണ്ടുകള്‍ ഉള്ളവര്‍ വെള്ളരിക്കയുടെ നീര് ചുണ്ടുകളില്‍ തേച്ച് പിടിപ്പിച്ച് ഉണങ്ങുമ്പോള്‍ നനഞ്ഞ തുണികൊണ്ട് തുടച്ച് കളയുന്നത് ചുണ്ടുകളുടെ നിറം വര്ധിപ്പിക്കും.

നാരങ്ങ നീരും തേനും ഗ്ലിസറിനും യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടുന്നതും കറുപ്പ് നിറം അകറ്റാന്‍ നല്ലതാണ്.

ചുണ്ടുകള്‍ക്ക് തിളക്കം തോന്നിക്കാന്‍ വെണ്ണയോ പാല്‍പ്പാടയോ ഉപയോഗിക്കുന്നത് നല്ലതാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article