Share this Article
മുഖക്കുരുവാണോ പ്രശ്‌നം, പരിഹാരങ്ങള്‍ ഏറെ..
വെബ് ടീം
posted on 11-04-2023
1 min read
Home Remedies for Pimples

എന്ത് കുരുവാണ് നിന്റെ മുഖത്ത്, നമ്മളില്‍ പലരും മിക്കപ്പോഴും കേള്‍ക്കുന്ന  ഒരു ചോദ്യമായിരിക്കും ഇത്. മിക്ക ആളുകളും നേരിടുന്ന സൗന്ദര്യപ്രശ്‌നങ്ങളില്‍ ഒന്നാണ് മുഖക്കുരു. മുഖത്ത് ഒരു കുരു വന്നാല്‍ അസ്വസ്ഥരാകുന്നവരാകും നമ്മളില്‍ പലരും, ചില ആളുകളില്‍ ചെറിയ രീതിയിലും മറ്റു ചിലരില്‍ വലിയ രീതിയിലും മുഖക്കുരു വരാറുണ്ട്. കവിള്‍,നെറ്റി,താടി, എന്നിവിടങ്ങളിലാണ് കൂടുതലായും മുഖക്കുരു വരാറുള്ളത്.

എന്തുകൊണ്ടാണ് മുഖക്കുരു വരുന്നത്, എണ്ണമയമുള്ള ചര്‍മ്മത്തിലാണ് കൂടുതലായും മുഖക്കുരു വരാറുള്ളത്. മാത്രമല്ല, ഹോര്‍മോണ്‍ വ്യതിയാനം,മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം, ചില രോഗങ്ങള്‍, ഭക്ഷണക്രമം ഇവയെല്ലാം മുഖക്കുരുവിന് കാരണമാകുന്നുണ്ട്..

മുഖക്കുരു മാറാനുള്ള പൊടികൈകള്‍


കറ്റാര്‍വാഴ


കറ്റാര്‍വാഴ മുഖത്ത് പുരട്ടി മസ്സാജ് ചെയ്യുന്നത് മുഖക്കുരു മാറാനും നിറം വെയ്ക്കാനും കറുത്ത പാടുകള്‍ മാറാനും സഹായിക്കുന്നു. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണ്


വെള്ളം


ധാരാളം വെള്ളം കുടിക്കുന്നത് മുഖക്കുരു മാറാനും മുഖത്തെ തിളക്കം വര്‍ധിപ്പിക്കാനും സഹായിക്കും. ഇതുകൂടാതെ ചെറു ചൂടു വെള്ളത്തില്‍ മുഖം കഴുകുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും


ഐസ്


ഐസ് ക്യൂബ് ഒരു തുണിയില്‍ പൊതിഞ്ഞ് മുഖക്കുരുവില്‍ വെയ്ക്കുന്നത് നല്ലതാണ്. ദിവസത്തില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു മാറാന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ നേരിട്ട് ഐസ് വെയ്ക്കുന്നത് നല്ലതല്ല


തേന്‍ 


തേനിലെ ആന്റീ ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരു മാറാന്‍ സഹായിക്കും. രാത്രിയില്‍ മുഖക്കുരു ഉള്ളിടത്ത് രണ്ട് തുള്ളി തേന്‍ പുരട്ടി പിറ്റേന്ന് രാവിലെ കഴുകി കളയുക.


ആര്യവേപ്പില


ആര്യവേപ്പില മുഖത്ത് അരച്ചിടുന്നത് മുഖക്കുരു ഇല്ലാതാക്കാന്‍ വളരെ നല്ലതാണ്. അണുക്കളോട് പോരാടുന്നതില്‍ ആര്യവേപ്പില  വളരെ സഹായകരമാണ്.


 പപ്പായ 


പഴുത്ത പപ്പായ മുഖത്ത് തേക്കുന്നത് മുഖക്കുരു മാറാനും നിറം വര്‍ധിപ്പിക്കാനും സഹായിക്കും


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories