മുഖം തിളങ്ങാനും യുവത്വം നിലനിര്‍ത്താനും ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ തൈര് നിങ്ങള്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന റിസള്‍ട്ട് നല്‍കും.ഏതുകാലാവസ്ഥയിലും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു സൗന്ദര്യ വര്‍ധകവസ്തുവാണ് തൈര്. പോഷകങ്ങളുടെയും, വിറ്റാമിനുകളുടെയും കലവറയായ തൈരിലെ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍ , ധാതുക്കള്‍ എന്നിവ ചര്‍മ്മത്തിനാവശ്യമായ ഈര്‍പ്പം നല്‍കി ചര്‍മ്മത്തെ പരിപോഷിപ്പിക്കുകയും ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
കറ്റാര്‍വാഴയും തൈരും
തൈരിനൊപ്പം കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് മുഖത്ത് തേക്കുന്നത് മുഖത്തെ തിളക്കം വര്‍ധിപ്പിക്കാനും ചുളിവുകള്‍ മാറ്റാനും സഹായിക്കുന്നു.
തൈരും കക്കരിയും
കക്കരിയിലെ വിറ്റാമിന്‍ സി,കാല്‍സ്യം,അയേണ്‍, മഗ്നീഷ്യം,ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയും തൈരിലെ വിറ്റാമിന്‍ ഇയും ചര്‍മ്മത്തിലെ ചുളിവുകളും കറുത്തപാടുകളും നീക്കി ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു.കക്കരി അരച്ച് തൈര് ചേര്‍ത്ത് മുഖത്ത് പുരട്ടാവുന്നതാണ്.
തൈരും മഞ്ഞളും
തൈരും മഞ്ഞളും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കുന്നു. ഒരു ടേബിള്‍സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയോടൊപ്പം ചേര്‍ത്ത് മുഖക്കുരു ഉള്ളിടത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക
തൈരും ഉരുളക്കിഴങ്ങും
വിവിധ ചര്‍മ്മപ്രശ്‌നങ്ങളുടെ പരിഹാരമാണ് ഈ ഫെയ്‌സ് മാസ്‌ക്ക്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരച്ചെടുത്ത് കുഴമ്പുരൂപത്തിലാക്കി തൈരില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടി 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാവുന്നതാണ്.
തൈരും ഓട്‌സും
അരക്കപ്പ് തൈരും രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്‌സും ചേര്‍ത്ത് അടിച്ചെടുക്കുക. ആ മിശ്രിതം മുഖത്തു പുരട്ടി 30 മിനിറ്റ് വെയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാവുന്നതാണ്. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകറ്റി മുഖത്തിന് തിളക്കമേകാന്‍ ഇത് സഹായിക്കുന്നു.
തൈരും വാഴപ്പഴവും തേനും
കാല്‍ കപ്പ് തൈരും ഒരു വാഴപ്പഴവും അടിച്ചെടുത്ത് അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് അരമണിക്കൂര്‍ മുഖത്ത് തേക്കുക. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു