നിങ്ങളുടെ ചര്‍മ്മത്തിനനുസരിച്ച ഫേസ് വാഷ് ഉപയോഗിക്കുക
ഫേസ് വാഷുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വഭാവം മനസിലാക്കുക പ്രധാനമാണ്. പലരുടെയും ചര്‍മ്മം വ്യത്യസ്തമായിരിക്കും. എണ്ണ മയമുള്ള ചര്‍മ്മം, വരണ്ട ചര്‍മ്മം തുടങ്ങിയ ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ച് ഫേസ് വാഷുകള്‍ വിപണിയില്‍ ലഭ്യമാണ്.അവ കണ്ടെത്തി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക
മുഖം കഴുകിയ ശേഷം ഫേസ് വാഷ് ഉപയോഗിക്കുക
ഫേസ് വാഷ് ഉപയോഗിക്കുന്നതിന് മുന്‍പ് മുഖം നന്നായി കഴുകാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഫേസ് വാഷ് മുഖത്ത് പുരട്ടിയ ശേഷം മുഖത്ത് മൃദുവായി മസ്സാജ് ചെയ്യുന്നതും വളരെ നല്ലതാണ്. ഒരു മിനിറ്റ് വരെ ഇത്തരത്തില്‍ മസ്സാജ് ചെയ്യുക. തുടര്‍ന്ന് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ശേഷം നല്ല ഉണങ്ങിയ തുണി കൊണ്ട് മുഖം ഒപ്പിയെടുക്കുക. ശക്തിയായി അമര്‍ത്തി തുടക്കരുത്. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ഒരു കാരണശാലും കാലാവധി കഴിഞ്ഞ ഫേസ് വാഷ് ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ മുഖത്തിന് വിപരീത ഫലം ഉണ്ടാക്കും എന്ന് അറിയുക.
സുഗന്ധം കുറവുള്ള ഫേസ് വാഷ് വാങ്ങുക