Fatiz fashion Gala 2024: ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. തൃശൂർ ആര് കൊണ്ടു പോകും വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ തുടങ്ങിയ ചർച്ചകൾ ചൂട് പിടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനിടയിൽ ഫാഷൻ ഷോയുടെ തിരക്കിലാണ് കോൺഗ്രസ് നേതാവും കെ കരുണാകരൻ്റെ മകളുമായ പദ്മജ വേണുഗോപാൽ.
പദ്മജ വേണുഗോപാലിൻ്റെ സ്വന്തം ബ്രാൻഡായ ഫാറ്റിസ് നടത്തുന്ന ഫാഷൻ ഷോ ആയ ഫാറ്റിസ് ഫാഷൻ ഗാല 2024 ( Fatiz fashion Gala 2024) എന്ന് പേരിട്ടിരിക്കുന്ന ഫാഷൻ ഷോയിൽ ക്യൂറേറ്ററുടെ റോൾ ആണ് പദ്മജയ്ക്ക്. പദമാജയക്കൊപ്പം ക്യുറേറ്ററായി ഡിസൈനറായ നൗഷിജയും ഉണ്ട്.
നൗഷിജയുമായി ചേർന്നാണ് പദ്മജ ഫാറ്റിസ് എന്ന ഫാഷൻ ബ്രാൻഡ് ആരംഭിച്ചത്. കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ ഫെബ്രുവരി 11നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇടവേള ബാബു ആണ് ഈവൻ്റ് കോർഡിനേറ്റ് ചെയ്യുന്നത്.