പ്രയാഗ്രാജില്‍ കുംഭമേളക്ക് മാല വില്‍ക്കാനെത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായ മധ്യപ്രദേശുകാരിയായ നാടോടി പെണ്‍കുട്ടി മൊണാ ലിസക്കെതിരെ യുവാക്കളുടെ അതിക്രമം.
ഏതാനും ചെറുപ്പക്കാര്‍ മൊണ ലിസയെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സെല്‍ഫിയെടുക്കാനെന്ന പേരിലായിരുന്നു ഉപദ്രവം.
രക്ഷപ്പെട്ട പെണ്‍കുട്ടി നാടോടികള്‍ക്കിടയില്‍ അഭയംതേടുന്നതും കൂട്ടൂകാര്‍ മേല്‍വസ്ത്രം കൊണ്ട് പെണ്‍കുട്ടിയുടെ മുഖം മറയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സുരക്ഷ കണക്കിലെടുത്ത് മൊണ ലിസയെ പിതാവ് ഇന്‍ഡോറിലേക്കയച്ചു