Share this Article
Union Budget
ജമ്മു കശ്മീരിലെ കത്വയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; 3 പൊലീസുകാര്‍ക്ക് വീരമൃത്യു
soldiers

ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്ന് പേരാണ് വീരമൃത്യു വരിച്ചത്. താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബല്‍വീന്ദര്‍ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച പൊലീസുകാര്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിട്ടുണ്ട്. ഇതോടെ മരിച്ച ഭീകരരുടെ എണ്ണം മൂന്നായി. 

നാല് ദിവസം മുമ്പാണ് കത്വയിലെ ഹീരാനഗറില്‍ ഗ്രാമീണര്‍ താമസിക്കുന്ന മേഖലയിലേക്ക് ഭീകരര്‍ എത്തിയത്. തിരച്ചില്‍ നടന്നെങ്കിലും ഇവര്‍ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇന്ന് രാവിലെ പ്രദേശത്ത് നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ ഭീകരരുടെ സാന്നിധ്യം കാണുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു. നിലവില്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories