Share this Article
പത്മശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സ്വാതന്ത്ര്യ സമരസേനാനി ലിബിയ ലോ ബോ, ഗായിക ബാട്ടുൽ ബീഗം,വേലു ആശാൻ എന്നിവർ ആദ്യഘട്ട പട്ടികയിൽ; ലഫ്. തരുണ്‍ നായര്‍ക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡല്‍, വിജയന്‍ കുട്ടിക്ക് ശൗര്യചക്ര
വെബ് ടീം
posted on 25-01-2025
1 min read
PADMA AWARDS

ന്യൂഡൽഹി:  2025ലെ പത്മശ്രീ പുരസ്‌കാര ജേതാക്കളുടെ ആദ്യഘട്ട പട്ടിക കേന്ദ്രസർക്കാർ പുറത്തുവിട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്‌ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. പത്മ പുരസ്കാര ജേതാക്കളുടെ മുഴുവൻ പട്ടികയും ഇന്നുതന്നെ പുറത്തുവിടുമെന്നാണ് സൂചന.

ഗോവയുടെ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്ക് വഹിച്ച വനിതയാണ് ലിബിയ ലോബോ സർദേശായി. പോർച്ചുഗീസ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. സെർവിക്കൽ കാൻസറുമായി ബന്ധപ്പെട്ട പഠനത്തിന് ഡൽഹിയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീർജ ഭട്‌ലയും പത്മശ്രീ പുരസ്‌കാരത്തിന് അർഹയായി. 

2025ലെ പത്മശ്രീ പുരസ്കാരത്തിന് അർഹരായവർ.

എൽ.ഹാങ്ങിങ് (നാഗാലാൻഡ്)

ഹരിമാൻ ശർമ്മ (ഹിമാചൽ പ്രദേശ്)

ജുംഡെ യോംഗം ഗാംലിൻ (അരുണാചൽ പ്രദേശ്)

ജോയ്നാചരൺ ബത്താരി (അസം)

നരേൻ ഗുരുങ് (സിക്കിം)

വിലാസ് ദാംഗ്രെ (മഹാരാഷ്ട്ര)

ശൈഖ എജെ അൽ സബാഹ് (കുവൈത്ത്)

നിർമല ദേവി (ബീഹാർ)

ഭീം സിങ് ഭാവേഷ് (ബീഹാർ)

രാധാ ബഹിൻ ഭട്ട് (ഉത്തരാഖണ്ഡ്)

സുരേഷ് സോണി (ഗുജറാത്ത്)

പാണ്ടി റാം മാണ്ഡവി (ഛത്തീസ്ഗഡ്)

ജോനാസ് മാസറ്റ് (ബ്രസീൽ)

ജഗദീഷ് ജോഷില (മധ്യപ്രദേശ്)

ഹർവീന്ദർ സിംഗ് (ഹരിയാന)

ഭേരു സിംഗ് ചൗഹാൻ (മധ്യപ്രദേശ്)

വെങ്കപ്പ അംബാജി സുഗതേകർ (കർണാടക)

പി.ദച്ചനാമൂർത്തി (പുതുച്ചേരി)

ലിബിയ ലോബോ സർദേശായി (ഗോവ)

ഗോകുൽ ചന്ദ്ര ദാസ് (ബംഗാൾ)

ഹഗ് ഗാന്റ്സർ (ഉത്തരാഖണ്ഡ്)

കോളിൻ ഗാന്റ്സർ (ഉത്തരാഖണ്ഡ്)

ഡോ.നീർജ ഭട്‌ല (ഡൽഹി)

സാലി ഹോൾക്കർ (മധ്യപ്രദേശ്)

മാരുതി ഭുജംഗറാവു ചിതംപള്ളി (മഹാരാഷ്ട്ര).

വ്യോമസേനയില്‍ നിന്ന് രണ്ട് മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍. സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍, കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനുമാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്.ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ വിജയന്‍ കുട്ടിക്ക് മരണാനന്തരമായി ശൗര്യചക്രയും നല്‍കും. കശ്മീരിലെ അപകടത്തിലാണ് ശാസ്താംകോട്ട സ്വദേശി വിജയന്‍കുട്ടി മരിച്ചത്.

കരസേന ലെഫ്. ജനറല്‍ സാധനാ നായര്‍ക്കും വ്യോമസേന ഫ്‌ളൈറ്റ് ലെഫ്റ്റനന്റായ തരുണ്‍ നായര്‍ക്കും സേനാ മെഡല്‍ പ്രഖ്യാപിച്ചു. ഫ്‌ളൈറ്റ് ലഫ്റ്റനന്റ് തരുണ്‍ നായര്‍ക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡല്‍ ആണ് പ്രഖ്യാപിച്ചത്. കരസേന ലെഫ്. ജനറല്‍ ഭുവന്‍ കൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി.









നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories