പാക്കിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വെറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പോവുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 7 സൈനികര്‍ കൊല്ലപ്പെട്ടെന്നും 10 പേര്‍ക്ക് പരിക്കേറ്റേന്നും പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു. അതേസമയം ബലൂചിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നിലവില്‍ 90 പേര്‍ കൊല്ലപ്പെട്ടെന്ന് ബിഎല്‍എ വ്യക്തമാക്കി. ബലൂചിസ്ഥാനിലെ നോഷ്‌കി ജില്ലയില്‍ ദേശീയപാത40ല്‍ ആയിരുന്നു ആക്രമണം ഉണ്ടായത്.