76 മത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ രാജ്യം.ഡൽഹി കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതി വിവിധ സേന വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. ചടങ്ങുകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിച്ചു.