Share this Article
Union Budget
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ; ചില്ലറ വില്പനയെ വില വർധന ബാധിക്കില്ല
വെബ് ടീം
3 hours 24 Minutes Ago
1 min read
petrol diesal

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ചില്ലറ വില്പനയെ വില വർധന ബാധിക്കില്ല. എക്സൈസ് ഡ്യൂട്ടി രണ്ടു രൂപ വർദ്ധിപ്പിച്ചാണ് കേന്ദ്രം ഉത്തരവിറക്കിയത്.ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെ കൂടുതൽ ഞെരുക്കും.

അമേരിക്കൻ ഭരണകൂടത്തിന്‍റെ പ്രതികാര തീരുവകൾ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി.റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുത് എന്ന തരത്തില്‍ ഇന്ത്യക്കുമേല്‍ കനത്ത സമ്മര്‍ദ്ദവും നിലനില്‍ക്കുന്നുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories