വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വായ്പ എഴുതിതള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.എഴുതിതള്ളല്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും മറ്റുള്ളവരുടെ പണം ഉപയോഗിച്ചാണ് ബാങ്കുകള്‍ ബിസിനസ് ചെയ്യുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. ബാങ്കേഴ്‌സ് സമിതിക്ക് വായ്പ എഴുതിതള്ളാന്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരമില്ല.
ദേശീയദുരന്ത നിവാരണസമിതിയുടെ റിലീഫ് സമിതിക്കാണ് അധികാരമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ദുരന്ത ബാധിതരുടെ വായ്പ എഴുതിതള്ളണമെന്ന ആവശ്യം ഡിവിഷന്‍ ബഞ്ച് ആവര്‍ത്തിച്ചു. ദുരന്തബാധിതര്‍ക്ക് നഷ്ടമായത് അവരുടെ ജീവനോപാധികളാണെന്നും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.കേരള ബാങ്ക് വായ്പ എഴുതിതള്ളിയാതായും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കോടതി ഇടക്കാല ഉത്തവിറക്കും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു