Share this Article
Union Budget
വഖഫ് ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നു’,‘മുസ്‌ലിം സമൂഹത്തോട് വിവേചനം കാണിക്കുന്നു; രാഷ്ട്രപതിക്ക് കത്തു നല്‍കി മുസ്‌ലിം ലീഗ്
വെബ് ടീം
17 hours 17 Minutes Ago
1 min read
waqf bill

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ  വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പട്ട് 5 മുസ്‌ലിം ലീഗ് എംപിമാർ രാഷ്ട്രപതിക്ക് കത്തുനൽകി. ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടി.

വഖഫ് ബോർഡുകളിലെ അമുസ്‌ലിം പ്രാതിനിധ്യവും വാമൊഴി സമർപ്പണങ്ങൾക്കുള്ള നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകൾ മുസ്‌ലിം സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്നും ബിൽ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പ് വരുത്തണമെന്നും എംപിമാരായ ഇ.ടി മുഹമ്മദ്‌ ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് കനി, വി.കെ. ഹാരിസ് ബീരാൻ എന്നിവർ കത്തിൽ ആവശ്യപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories