ന്യൂഡൽഹി: അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണ കേസ് മുഖ്യസൂത്രധാരൻ തഹാവൂർ റാണയുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി.തുടർന്ന് എൻഐഎ ആസ്ഥാനത്തേക്ക് റാണയെ എത്തിക്കും. 30 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ആവശ്യപ്പെടുന്നത്.
കോടതി പരിസരത്തും എൻഐഎ ആസ്ഥാനത്തും വന്‍ സുരക്ഷയാണ് ഡല്‍ഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. തഹാവൂർ റാണയുടെ പുതിയ ചിത്രം എൻഐഎ പുറത്തുവിട്ടു.തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് എൻഐഎ പ്രതികരിച്ചു.