മാസപ്പടിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച അന്തിമ വാദം കേള്‍ക്കും. ആലുവയിലെ സിഎംആര്‍എല്ലിന്റെ അടിയന്തിര ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസില്‍ കോടതി കമ്പനികാര്യമന്ത്രാലയത്തിനും എസ്എഫ്‌ഐഒയ്ക്കും നോട്ടീസ് അയച്ചു. ആദ്യം കേസ് കേട്ട ബെഞ്ച് ഹര്‍ജിയില്‍ അന്തിമ തീര്‍പ്പാകും വരെ തുടര്‍നടപടി വിലക്കിയിരുന്നു. അതിനിടെ എസ്എഫ്‌ഐഒ എറണാകുളം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പട്ടാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.