Share this Article
Union Budget
പ്രയാഗ്‍രാജിൽ നിന്നും 300 കിലോമീറ്റർ ദൂരം ​ഗതാ​ഗതക്കുരുക്ക്; 48 മണിക്കൂർ വഴിയിൽ കുടുങ്ങിയെന്ന് പരാതിയുമായി കുംഭമേളയ്‌ക്കെത്തിയവർ
വെബ് ടീം
11 hours 36 Minutes Ago
1 min read
TRAFFIC BLOCK

മഹാ കുംഭമേളയ്ക്കെത്തുന്നവർക്ക് പ്രതിസന്ധിയായി വൻ ഗതാഗത കുരുക്ക്. പ്രയാഗ്‍രാജിൽ നിന്നും 300 കിലോമീറ്റർ അകലെവരെ ​വലിയ ബ്ലോക്ക് ആണെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കുംഭമേളയിൽ പങ്കെടുത്ത് സ്നാനം നടത്തി.വിവിധ സംസ്ഥാനങ്ങളിൽനിന്നായി കുംഭമേളയിൽ പങ്കെടുക്കാനായി പുറപ്പെട്ട് മണിക്കൂറുകളോളം പെരുവഴിയിൽ കുടുങ്ങിയവർ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. പ്രയാ​ഗ് രാജിൽനിന്നും മുന്നൂറ് കിലോമീറ്റർ അകലെവരെ ​ഗതാ​ഗതം തടസപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

40 മണിക്കൂർ വരെ ​ഗതാ​ഗതകുരുക്കിൽ കുടുങ്ങിയവരുണ്ട്. തിരക്ക് നിയന്ത്രണാതീതമായതിന് പിന്നാലെ പ്രയാ​ഗ്‍രാജ് സം​ഗം റെയിൽവേ സ്റ്റേഷൻ അടച്ചു.പതിനഞ്ചിനും പതിനാറിനും പ്രയാ​ഗ്‍രാജിൽ നടത്താനിരുന്ന ​ഗേറ്റ് പരീക്ഷ ലക്നൗവിലേക്ക് മാറ്റേണ്ടിയും വന്നു. അയോധ്യ അടക്കം പല നഗരങ്ങളിലും ഗതാഗത കുരുക്കിന്റെ പരാതി ഉയരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടക്കം പ്രവർത്തനത്തെ ഈ തിരക്കും ഗതാഗത കുരുക്കും ബാധിച്ചിട്ടുണ്ട്.  കുംഭമേള നടത്തിപ്പിൽ യുപി സർക്കാർ സമ്പൂർണ പരാജയമാണെന്ന വിമർശനം പ്രതിപക്ഷം കടുപ്പിച്ചു. കുംഭമേള ന​ഗരിയിൽ സ്ത്രീകൾക്ക് പോലും അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ഭക്തർ തളർന്നുവീണാൽപോലും തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത സ്ഥിതിയാണെന്നും സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories