കന്നട നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ ഭര്‍ത്താവും അന്വേഷണ പരിധിയില്‍. പ്രമുഖ ആർക്കിടെക്റ്റ് ആയ ജതിന്‍ ഹുക്കേരിയെ വിശദമായി ചോദ്യം ചെയ്യും. രന്യയുടെ പല യാത്രകളിലും ജതിനും കൂടെ ഉണ്ടായിരുന്നു. മാര്‍ച്ച് 3 ന് രന്യ അറസ്റ്റിലാകുമ്പോഴും ജതിന്‍ കൂടെ ഉണ്ടായിരുന്നു.
ജതിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഡിആര്‍ഐ. ഹോട്ടല്‍ മേഖലയിലെ നിര്‍മ്മാണ രംഗത്തെ മികവാണ് ജതിന്‍ ഹുക്കേരിക്കുള്ളത്. ലണ്ടനിലും ബെംഗളൂരുവിലുമായി നിരവധി സംരംഭങ്ങളാണ് ജതിന്‍ ഹുക്കേരിയുടെ ചുമതലയിലുള്ളത്. നാല് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ബെംഗളൂരുവിലെ നിരവധി കണ്‍സെപ്റ്റ് ബാറുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ആര്‍ക്കിടെക്റ്റ് കൂടിയാണ് ജതിന്‍.
രന്യയുടെ രണ്ടാനച്ഛനും ഹൗസിങ് ഡിജിപിയുമായ കെ.രാമചന്ദ്രറാവുവിന്റെ സ്വാധീനം റന്യ ഉപയോഗിച്ചോ എന്നതും അന്വേഷണ സംഘം പരിശോധിക്കും. റന്യ സ്വര്‍ണക്കടത്ത് സംഘത്തിലെ ചെറിയ കണ്ണിയെന്നാണ് റവന്യു ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.