മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയുടെ ഹര്‍ജി യുഎസ് സുപ്രീംകോടതിയും തള്ളി. ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് അടിയന്തര ഹര്‍ജിയുമായാണ് റാണ കോടതിയെ സമീപിച്ചത്.തന്നെ ഇന്ത്യക്ക് കൈമാറാനുള്ള നീക്കം കുറ്റവാളികളെ കൈമാറാനുള്ള യുഎസ് നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു റാണയുടെ പ്രധാന വാദം.റാണയുടെ വാദത്തെ യുഎസ് സര്‍ക്കാര്‍ എതിര്‍ത്തു.
ഇന്ത്യയിലെത്തിയാല്‍ ജയിലില്‍ പീഡനം നേരിടേണ്ടിവരുമെന്നും കൊല്ലപ്പെടുമെന്നും റാണ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ ഹര്‍ജികള്‍ വിവിധ ഫെഡറല്‍ കോടതികള്‍ നേരത്തെ തള്ളിയിരുന്നു. പാക് മുന്‍ സൈനികനാണ് തഹാവൂര്‍റാണ. മുബൈ ഭീകരാക്രമണക്കേസില്‍ ഗൂഡാലോചനക്കുറ്റമാണ് റാണക്കെതിരെ ചുമത്തിയിട്ടുള്ളത്. റാണയെ ഇന്ത്യക്ക് കൈമാറാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.