എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിന് ദാരുണാന്ത്യം.വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു.ശ്രീനഗര്‍-ഡല്‍ഹി വിമാനത്തിന്റെ പൈലറ്റ് ഇരുപത്തെട്ടുകാരനായ അര്‍മാന്‍ ആണ് മരിച്ചത്. ഹൃദയാഘാതെ മൂലമായിരുന്നു മരണം. വിമാനത്തില്‍ ഛര്‍ദിച്ച അര്‍മാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.അടുത്തിടെയാണ് അര്‍മാന്‍ വിവാഹിതനായത്. അര്‍മാന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.