ത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ സുരക്ഷാസേന 16 മാവോയിസ്റ്റുകളെ വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന്ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുക്മ ജില്ലയിലെ കേര്‍ലാപാല്‍ വനത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാണ് തെരച്ചില്‍ ആരംഭിച്ചത്. രാവിലെ എട്ടുമണിയോടെയായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് നിന്ന് എകെ 47 തോക്കടക്കം ആയുധങ്ങളും കണ്ടെടുത്തു. ചത്തിസ്ഗഡില്‍ ഏറ്റുമുട്ടലില്‍ ഈ വര്‍ഷം ഇതുവരെ 132 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.