ജാവലിന്‍ ചാമ്പ്യന്‍ നീരജ് ചോപ്ര വിവാഹിതനായി. ടെന്നീസ് താരം ഹിമാനി മോര്‍ ആണ് വധു. ഹരിയാനയിലെ സോനിപ്പത്തില്‍ രണ്ടുദിവസം മുമ്പായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ നീരജ് ചോപ്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഹിമാനി യുഎസിലെ ഫ്രാങ്ക്‌ളിന്‍ പിയേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ടെന്നീസ് താരവും പരിശീലകയുമാണ്. ഒളിംപിക് മെഡല്‍ ജേതാവാണ് നീരജ് ചോപ്ര.