ഡല്‍ഹിയില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ഉഷ്ണതരംഗം നേരിടേണ്ടിവരുമെന്ന് കേന്ദ്ര കാലാവസ്ഥ നീരിക്ഷണ വകുപ്പ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഒഡീഷ എന്നിവടങ്ങളിലും ഉഷ്ണ തരംഗം ബാധിക്കും. എപ്രില്‍ ആദ്യവാരത്തിലെ വര്‍ദ്ധനവില്‍ എല്ലാ നഗരങ്ങളിലും മൂന്ന് ഡിഗ്രിയില്‍ നിന്ന് 6.9 ഡിഗ്രി വരെ താപനിലയില്‍ വ്യതിയാനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ട്.