സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോയിലെ അശ്ലീല പരാമര്‍ശത്തില്‍ രണ്‍വീര്‍ അലഹബാദിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. മാതാപിതാക്കളെ അപമാനിച്ചെന്നും. മനസിലെ വൃത്തികേടാണ് പുറത്തുവരുന്നതെന്നും കോടതി പറഞ്ഞു. ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്നും കോടതി നിരീക്ഷിച്ചു.
രണ്‍വീര്‍ അലഹബാദിയുടെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ കോടതി, പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടൂതല്‍ കേസുകള്‍ എടുക്കുന്നതും തടഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രണ്‍വീര്‍ അലബാദിയയുടെ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം