സുപ്രീംകോടതി ജഡ്ജിമാരുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്. ബി.ആര്‍.ഗവായിയുടെ നേത്വത്തിലുള്ള ആറംഗസംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. കലാപ ബാധിതര്‍ക്ക് നിയമസഹായം നല്‍കുന്നത് സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളും ജന ജീവിതങ്ങളിലെ പുരോഗതി ഉള്‍പ്പെടെയുള്ളവയും സംഘം വിലയിരുത്തിയേക്കും. മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ജഡ്ജിമാരുടെ പ്രത്യേകസംഘം സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്. സന്ദര്‍ശനം കണക്കിലെടുത്ത് മണിപ്പൂരില്‍ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്.