വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീടിന് തീവച്ചു. മണിപ്പൂരിലെ ബിജെപി ന്യൂനപക്ഷമോര്‍ച്ച പ്രസിഡന്റ് മൊഹദ് അസ്‌കര്‍ അലിയുടെ വീടിനാണ് തീവച്ചത്. തൗബാള്‍ ജില്ലയിലെ ലിലോങിലാണ് സംഭവം. സംഭവത്തിന് പിന്നാലെ മോഹദ് അലി മാപ്പ് പറഞ്ഞുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.