കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗ്യാനേഷ് കുമാര്‍ പുതിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി ഗ്യാനേഷ് കുമാറിന്റെ പേരിന് അംഗീകാരം നല്‍കി. ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ വിയോജന കുറിപ്പ് തള്ളിയാണ് ഗ്യാനേഷ് കുമാറിന്റെ നിയമനം. ഹരിയാനയിലെ ചീഫ് സെക്രട്ടറി വിവേക് ജോഷിയെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച് ഉത്തരവിറക്കി.