പുതിയ സാമ്പത്തികവര്‍ഷത്തിന് തുടക്കമായതോടെ .
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആദായനികുതി നിരക്കിലെ മാറ്റങ്ങളടക്കമുള്ള നിര്‍ണായകമാറ്റങ്ങള്‍ പുതിയ സാമ്പത്തികവര്‍ഷമായ ഇന്ന് മുതല്‍ നിലവില്‍ വരും. ആദായ നികുതി ഒഴിവിനുള്ള വാര്‍ഷിക വരുമാന പരിധി പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 7 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയാകും. ഇതോടെ ഇന്നുമുതല്‍ രാജ്യത്ത് ഒരു കോടിയാളുകള്‍ക്ക് നികുതി ബാധ്യതയൊഴിവാകും. വാഹനനികുതിയും ഭൂനികുതിയും കോടതി ഫീസും അടക്കം വര്‍ധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വര്‍ധനവും ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലന്‍സ് നയത്തിലും മാറ്റംവരും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഏകീകൃത പെന്‍ഷന്‍ പദ്ധതിയുംഇന്ന് മുതല്‍ പ്രാബല്യത്തില്‍വരും. മൊബൈല്‍ സേവനം മുടങ്ങിയാല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള നിര്‍ദേശവും ഇന്നുമുതല്‍ നടപ്പിലാകും. സംസ്ഥാന ബജറ്റിലെ നികുതിനിരക്കിലെ മാറ്റങ്ങളും ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 15 വര്‍ഷം കഴിഞ്ഞ ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും നികുതി 900 രൂപയില്‍ നിന്നും 1350 രൂപയാകും. ഇടത്തരം കാറുകള്‍ക്ക് 8600 ല്‍ നിന്നും 12900 രൂപയാകും നികുതി. വലിയ കാറുകള്‍ക്ക് 10600 ല്‍ നിന്നും 15900 രൂപയായും നികുതി വര്‍ധിക്കും. ഇരുചക്ര-മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5% നികുതി തുടരും. 20 ലക്ഷം വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി 8 ശതമാനവും 20 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി പത്ത് ശതമാനവും നികുതി തുടരും. സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയില്‍ 10 ശതമാനം കുറയും. ഭൂനികുതിയില്‍ അന്‍പത് ശതമാനം വര്‍ധനവും 23 ഇന കോടതി ഫീസുകളിലും വര്‍ധനവ് പ്രാബല്യത്തില്‍ വരും.