മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരില്‍ 5 പേരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു.അപകടവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച് മൂന്നംഗ സംഘം ഇന്ന് പോലീസിൽ നിന്നു വിവരങ്ങൾ തേടും.
ഡിജിപിയും ചീഫ് സെക്രട്ടറിയും സ്ഥലം സന്ദർശിക്കും. അതെസമയം ജുഡിഷ്യൽ അന്വേഷണം കണ്ണിൽ പൊടിയിടാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.