സര്‍ക്കാര്‍ നിര്‍മ്മാണ കരാറുകള്‍ക്ക് മൂസ്ലീം കോണ്‍ട്രാക്ടര്‍മാര്‍ക്ക് സംവരണം നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. രണ്ടു കോടിയില്‍ താഴെയുള്ള പദ്ധതികള്‍ക്ക് നാല് ശതമാനം സംവരണമാണ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.ഇതിനായി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. അതേസമയം സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തി. സര്‍ക്കാരിന്റെത് പ്രീണന നടപടിയാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ബിജെപി ആരോപിച്ചു.