ഡല്‍ഹിയില്‍ ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയതില്‍ റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീംകോടതി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് പുറത്തുവിട്ടത്. കത്തിയ നോട്ട് കെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും റിപ്പോർട്ടിൽ. ആരോപണങ്ങളോടുള്ള ജസ്റ്റിസ് വർമ്മയുടെ പ്രതികരണവും കോടതി പുറത്തുവിട്ടിട്ടുണ്ട്.