വലിയ എയര്‍ ഷോ ആയ എയ്റോ ഇന്ത്യ നടക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ യു.എസും റഷ്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ യുദ്ധവിമാനങ്ങള്‍ ആകാശ വിസ്മയം തീര്‍ത്തു. ഫെബ്രുവരി 14ന് എയ്‌റോ ഇന്ത്യ സമാപിക്കും.
സൈനികരുടെ മനോവീര്യവും സാങ്കേതിക വിദ്യയുടെ കരുത്തും ഒന്നിച്ചപ്പോള്‍ എയ്‌റോ ഇന്ത്യ ആകാശത്തെ പ്രകമ്പനം കൊള്ളിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ ആകാശ പോരാട്ടത്തിന്റെ കുന്തമുനകളായ റഫാല്‍ യുദ്ധവിമാനങ്ങള്‍ ബാഗ്ലൂരിന്റെ ആകാശത്ത് ശബ്ദാദി വേഗത്തില്‍ പറന്ന് ഇന്ത്യയുടെ പോരാട്ട വീക്യം പ്രകടിപ്പിച്ചു.
റഫാല്‍ വിമാനങ്ങള്‍ നിയന്ത്രിച്ചത് വ്യോമസേനയിലെ വനിത പൈലറ്റുമാരാണ്. ഇന്ത്യന്‍ വ്യോമസേനയുടെ 3 തേജസ് ലഘുയുദ്ധ വിമാനങ്ങളുടെ ഫോര്‍മേഷനെ നയിച്ചത് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.പി.സിങ്ങായിരുന്നു.
അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ റഷ്യയുടെ സു 57, യുഎസ് വ്യോമസേനയുടെ പോര്‍മുനയായ ലൊക്കീഡ് മാര്‍ട്ടിന്റെ എഫ് 35, ലൈറ്റ്‌നിങ് 2 എന്നിവ ചരിത്രത്തിലാദ്യമായി ഒരു വേദിയില്‍ അണിനിരന്ന് കരുത്ത് കാട്ടിയെന്നതും എയ്‌റോയുടെ സവിശേഷതയായി. ഒപ്പം ഇന്ത്യയുടെ അഭിമാനമായ ബ്രഹ്‌മോസ്, അഗ്നി, പ്രിഥ്വി, ആകാശ് മിസൈലുകളും അണുവായുധ പോര്‍ മുന വഹിക്കുന്ന ആയുധങ്ങളും എയ്‌റോയുടെ ഭാഗമായി.
ഇന്ത്യ വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ മാതൃകയും ഇന്ത്യ പ്രദര്‍ശിനിയില്‍ സജ്ജമാക്കിയിരുന്നു. ഇന്ത്യയില്‍ അഞ്ചാം തലമുറ യുദ്ധവിമാനം നിര്‍മ്മിക്കാമെന്നുള്ള ഓഫര്‍ വെച്ച ശേഷമാണ് അവരുടെ ഏറ്റവും അത്യാധുനിക ശേഷിയുടെ അഞ്ചാം തലമുറ വിമാനവുമായി എയ്‌റോ ഇന്ത്യയില്‍ പങ്കെടുക്കാന്‍ എത്തിയത്.