Share this Article
Union Budget
എം.ടി. വാസുദേവൻ നായർക്ക് രാജ്യത്തിന്‍റെ ആദരം; മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ
വെബ് ടീം
posted on 25-01-2025
1 min read
MT PADMA

ന്യൂഡൽഹി: അന്തരിച്ച സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും.

ഡോ. ജോസ് ചാക്കോ പെരിയപ്പുറം, നടി ശോഭന, നടൻ അജിത്, പി.ആർ ശ്രീജേഷ് എന്നിവർക്ക് പത്മഭൂഷൺ നൽകും.

ഐ.എം. വിജയനും കെ. ഓമനക്കുട്ടിയമ്മക്കും പത്മശ്രീയും നൽകും.

തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും.സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ,ഗായകൻ അര്‍ജിത്ത് സിങ് , മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും.ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories