Share this Article
Union Budget
മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി; പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കമ്പനികാര്യ മന്ത്രാലയം
വെബ് ടീം
18 hours 59 Minutes Ago
1 min read
VEENA VIJAYAN

ന്യൂഡൽഹി: എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി.കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണ വിജയനെതിരെ അന്വേഷണം നടത്താൻ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ വീണ വിജയൻ കേസിൽ പ്രതിയാകും. സിഎംആർഎൽ  – എക്സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കേസുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ നീക്കം.അതേസമയം, ഏത് ഏജൻസിയാണ് കേസ് എടുത്ത് അന്വേഷിക്കുക എന്ന് വ്യക്തമല്ല.

സിഎംആർഎൽ പലർക്കും പണം നൽകിയെന്നും പ്രാഥമിക അന്വേഷണത്തിൽനിന്ന‍ു വ്യക്തമായിരുന്നു. പണം നൽകിയവരുടെ പട്ടികയിൽ പല രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതാക്കളുമുണ്ടെന്നാണ് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരിക്കുന്നത്.

 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories