വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍. ചീഫ് ജസ്റ്റിസിനോട് ഹര്‍ജി പരാമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. പരിശോധിച്ച് ഉച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുസ്ലീം ലീഗിന്റെ ഹര്‍ജിയെക്കൂടാതെ സമസ്തയുടേയും കോണ്‍ഗ്രസ്,ആംആദ്മി പാര്‍ട്ടി എന്നിവരുടെയും ഹര്‍ജികള്‍ പരിഗണിക്കും. ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് എപ്പോഴാണെന്ന് ചീഫ് ജസ്റ്റിസ് ഉച്ചയ്ക്ക് ശേഷം അറിയിക്കും. വഖഫ് ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചാണ് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്.