Share this Article
ബലാത്സംഗത്തിന് ഇരയായി ചോരയൊലിപ്പിച്ച് സഹായം തേടി 12 കാരി; സഹായം തേടിയപ്പോൾ ആട്ടിപ്പായിച്ചു; സങ്കടക്കാഴ്ച
വെബ് ടീം
posted on 27-09-2023
1 min read
ON CAMERA 12YR OLD RAPED AND BLEEDING SEEK HELP

ബദ്നഗർ: റോഡിലൂടെ സഹായം തേടി അലഞ്ഞ പന്ത്രണ്ടുവയസുകാരി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. വഴിയില്‍ അലഞ്ഞുനടന്ന പെണ്‍കുട്ടിയെ ആദ്യം ആരും സഹായിക്കാന്‍ തയ്യാറായില്ല. അര്‍ധനഗ്നയായി രക്തം   ഒലിപ്പിച്ച് കൊണ്ടായിരുന്നു പെണ്‍കുട്ടി അലഞ്ഞുതിരഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ബദ്നഗറിലാണ് സംഭവം.

സഹായം തേടി അടുത്തെത്തിയ പെണ്‍കുട്ടിയെ ഒരാള്‍ ആട്ടിപ്പായിക്കുന്നതും വിഡിയോയില്‍ കാണാം. ഒടുവില്‍ പെണ്‍കുട്ടി ഒരു സന്യാസിയുടെ ആശ്രമത്തിലെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട ഇയാള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി.

കുട്ടിയുടെ പരിക്ക് സാരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടാനായി പ്രത്യേക സംഘം രൂപീകരിച്ചതായി ഉജ്ജയിന്‍ പൊലീസ് മേധാവി സച്ചിന്‍ ശര്‍മ പറഞ്ഞു. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും ശര്‍മ പറഞ്ഞു.

പെണ്‍കുട്ടിയോട് വിവരങ്ങള്‍ തിരക്കിയിട്ടും ഒന്നും വ്യക്തമായി പറയാന്‍ കഴിയുന്നില്ലെന്നും, ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories