ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. മുവായിരം പോയിന്റ് ഇടിഞ്ഞാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം തുടങ്ങിയത്. 3 ലക്ഷം കോടിയുടെ നഷ്ടമാണ് ഇതിലൂടെ വിപണിയിലുണ്ടായതായി കണക്കാക്കുന്നത്. നിഫ്റ്റിയും ആയിരം പോയിന്റ് ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 30 പൈസ ഇടിഞ്ഞ് 85.74 രൂപയിലാണ് ഇന്ത്യൻ രൂപയുടെ മൂല്യം. ഏഷ്യന്‍ വിപണികളിലും കനത്ത ഇടിവ് തുടരുകയാണ്.