സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി. രാമസ്വാമി അന്തരിച്ചു. 96 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1989 മുതല്‍ 1994 വരെ സുപ്രീം കോടതിയില്‍ ജഡ്ജി ആയിരുന്നു.
വിവാദ ഉത്തരവുകളിലൂടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ രാമസ്വാമി ഇന്ത്യയില്‍ ആദ്യമായി ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ജഡ്ജിയാണ്. പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുര്‍വിനിയോഗം ചെയ്തെന്ന ആരോപണത്തിന്മേലാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ടത്.