ബാബ രാംദേവിൻ്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് തിരിച്ചുവിളിച്ചത് 4 ടൺ മുളകുപൊടി. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പതഞ്ജലി ഉത്പാദിപ്പിച്ച ബാച്ച് നമ്പർ - AJD2400012-ൻ്റെ മുഴുവൻ ഉത്പന്നങ്ങളും തിരിച്ചുവിളിക്കാൻ എഫ്എസ്എസ്എഐ നിർദേശിച്ചിരുന്നു.
പതഞ്ജലിയുടെ മുളക് പൊടിയുടെ സാമ്പിൾ പരിശോധിച്ചപ്പോൾ കീടനാശിനി അനുവദനീയമായ പരിധിക്ക് മുകളിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കളോട് എവിടുന്നാണോ ഉൽപ്പന്നം വാങ്ങിയത് ആ സ്ഥലത്തേക്ക് തിരികെ നൽകണമെന്ന് പതഞ്ജലി ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപഭോക്തൃ വിശ്വാസവും ഉൽപ്പന്ന ഗുണനിലവാരവും നിലനിർത്തുന്നതിന് ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കേണ്ടത് പ്രധാനമായ ഒരു കാര്യമാണ്. ഇത് മുൻനിർത്തിയാണ് ഈ നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു. ബാബ രാംദേവിൻ്റെ നേതൃത്വത്തിലുള്ള പതഞ്ജലി 1986-ലാണ് സ്ഥാപിതമായത്. പതഞ്ജലി ഫുഡ്സ് നിലവിൽ ഇന്ത്യയിലെ മുൻനിര എഫ്എംസിജി കമ്പനികളിൽ ഒന്നാണ്.