ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനം ഡല്‍ഹി. മലിനമായ നഗരങ്ങളില്‍ ഏറെയും ഇന്ത്യയിലാണെന്നും പഠന റിപ്പോര്‍ട്ട്. സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ വായു ഗുണനിലവാര റിപ്പോര്‍ട്ട് പ്രകാരം മലിനമായ 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയിലാണ്. ഏറ്റവും മലിനമായ നഗരം അസമിലെ ബൈര്‍ണിഹത്താണ്.
മലിനമായ നഗരങ്ങളെല്ലാം വടക്കേ ഇന്ത്യയിലാണ്. 2024 ല്‍ ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ സ്ഥാനം പിടിച്ചു. 2023 ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.വായുമലിനീകരണ സാന്ദ്രതയില്‍ 2024 ല്‍ ഇന്ത്യയില്‍ ഏഴ് ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.