വയോധികയോട് എയര്‍ഇന്ത്യയുടെ ക്രൂരത. വീല്‍ചെയര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 82 കാരി ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു.മുന്‍ ലഫ്റ്റനന്റ് ജനറലിന്റെ ഭാര്യ രാജ്പാസ്രിച്ചക്കാണ് ദുരനുവഭം. വയോധികയെ തീവ്രപരചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത വീല്‍ ചെയര്‍ നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഡല്‍ഹിയില്‍ നിന്ന് ബംഗളുരുവിലേക്ക് യാത്രചെയ്യാനെത്തിയതായിരുന്നു രാജ് പാസ്രിച്ച.വീല്‍ചെയറിനായി ഒരു മണിക്കൂര്‍ കാത്തിരുന്നിട്ടും ലഭിച്ചില്ല. കുടുംബാംഗത്തിന്റെ സഹായത്തോടെ വിമാനത്തിനരികിലേക്ക് നടന്ന വയോധിക കാല്‍കുഴഞ്ഞ് വീഴുകയായിരുന്നു.
സഹായിക്കാന്‍ ആരും എത്തിയില്ലെന്നും പ്രഥമശുശ്രൂഷ കിട്ടിയില്ലെന്നും രാജ്പാസ്രിച്ചയുടെ ചെറുമകള്‍ പരുള്‍ കന്‍വര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. അതേസമയം സംഭവം ഗൌരവമായി പരിശോധിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.