തെലങ്കാന നാഗര്‍കൂര്‍നൂലില്‍ ടണൽ ദുരന്തത്തിൽ അകപ്പെട്ടവരെ പത്ത് മണിക്കൂറായിട്ടും രക്ഷപ്പെടുത്താനായില്ല. തുരങ്ക മുഖത്ത് നിന്നും പതിനാല് കിലോമീറ്റർ ഉള്ളിലാണ് അപകടം ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സഹായമഭ്യർത്ഥിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു.
ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം നടത്തി പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ രക്ഷാപ്രവർത്തനത്തിന് അയക്കുമെന്ന് പ്രധാന മന്ത്രി പറഞ്ഞു. രണ്ട് എഞ്ചിനീയർമാരും ആറ് ജീവനക്കാരുമാണ് തുരങ്കത്തിൽ കുടുങ്ങിയിരിക്കുന്നത്. തുരങ്കത്തിന്റെ മുകൾത്തട്ടിലുള്ള മൂന്ന് മീറ്ററോളം ഭാഗമാണ് ഇടിഞ്ഞിരിക്കുന്നത്.