സാൻ്റോ ഡൊമിംഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം 98 ആയി. അപകടത്തിൽ 160ൽ അധികമാളുകൾക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. രാജ്യത്ത് മൂന്ന് ദുവസം ദുഖാചരണം പ്രഖ്യാപിച്ചു. മെറെൻഗു സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. രാഷ്ട്രീയക്കാരും കായികതാരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
അപകടത്തിൽ നിരവധി പേരെ കാണാതായി.ചൊവ്വാഴ്ച പുലർച്ചെയാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരത്തിലെ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണത്. സാന്റോ ഡൊമിംഗോയിലെ ജെറ്റ് സെറ്റ് ക്ലബ്ബിന്റെ മേൽക്കൂരയാണ് തകർന്ന്ത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുകയാണെന്ന് സെന്റർ ഓഫ് എമർജൻസി ഓപ്പറേഷൻസ് ഡയറക്ടർ ജുവാൻ മാനുവൽ മെൻഡെസ് പറഞ്ഞു.
അപകട സമയത്ത് ക്ലബ്ബിൽ എത്ര ആളുകൾ ഉണ്ടായിരുന്നു എന്നതിന്റെ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. 200ൽ അധികം ആളുകളുണ്ടായിരുന്നതായാണ് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.കായിക താരങ്ങളും രാഷ്ട്രീയക്കാരുമുള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്.മുന്‍ ലീഗ് ബേസ്‌ബോള്‍ പിച്ചര്‍ ഓക്ടാവിയോ ഡോട്ടെലും അപകടത്തില്‍ മരിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയായിരുന്നു മരണം.