മണിപ്പൂരിലെ കലാപബാധിത പ്രേദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം സംസ്ഥാനത്തെത്തി. ജഡ്ജിമാര്‍ കലാപബാധിതര്‍ താമസിക്കുന്ന ക്യാംമ്പുകളിൽ സന്ദര്‍ശനം തുടങ്ങി. ജസ്റ്റീസ് ബി.ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മണിപ്പൂരിലെത്തിയിട്ടുള്ളത്. സംഘത്തിലുള്ള മണിപ്പൂര്‍ സ്വദേശിയായ ജസ്റ്റീസ് എന്‍.കോടീശ്വര്‍ സിംഗ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂര്‍ സന്ദര്‍ശിക്കില്ല. കലാപ ബാധിതര്‍ക്ക് നിയമസഹായവും മാനുഷീക സഹായവും എത്തിക്കുകയാണ് ജഡ്ജിമാരുടെ സന്ദർഷനത്തിന്റെ ലക്ഷ്യം.