ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് കണക്കില്‍ പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നാണ് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത് . വസതിയില്‍ തീപിടിത്തമുണ്ടായപ്പോള്‍ അണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരാണ് പണം കണ്ടെടുത്തത്.